ചരിത്രം കുറിച്ച് ജിയോ ഫോൺ, ലോകത്തെ ആദ്യ സൗജന്യ 4ജി സ്‌മാർട്ട്ഫോൺ

ലോക ടെലികോം ചരിത്രത്തിലെ ആദ്യ സൗജന്യ 4ജി സ്‌മാർട്ട് ഫോൺ എന്ന പേരിൽ റിലയൻസ് പുതിയ ജിയോ ഫോൺ പുറത്തിറക്കി. സൗജന്യമായി നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ജിയോ ഫോൺ ഉപഭോക്താക്കൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയിൽ 1500 രൂപ നൽകണം. ഇത് മൂന്ന് വർഷത്തിന് ശേഷം തിരിച്ചു നൽകും. ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. മുംബയിൽ നടന്ന ചടങ്ങിൽ കമ്പനി ചെയർമാൻ മുകേഷ് അംബാനിയാണ് ഫോൺ പുറത്തിറക്കിയത്. ഇന്ത്യയിലെ 50 കോടി സ്‌മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ജീവിതത്തെ മാറ്റുന്ന വിപ്ലവമാണ് ജിയോ ഫോണെന്ന് അദ്ദേഹം പറഞ്ഞു.

ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഫ്രീയായി വോയ്സ് കോളുകളും മെസേജും ലഭിക്കും. ആഗസ്റ്റ് 15 മുതൽ 153 രൂപയ്‌ക്ക് ജിയോ ഫോൺ വഴി അൺലിമിറ്റഡ് ഡേറ്റ നൽകും. വോയ്സ് റെക്കഗ്‌നിഷൻ സിസ്‌റ്റം വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഫോണിൽ നിന്നും അടിയന്തര ഘട്ടങ്ങളിൽ 5 ബട്ടൻ അമർത്തിയാൽ ഉപഭോക്താവിന്റെ ലൊക്കേഷൻ വിവരങ്ങൾ അടക്കം അപായസന്ദേശം പോകും. 2017 അവസാനത്തോടെ ജിയോ ഫോണുകൾ ഇന്ത്യയിൽത്തന്നെ നിർമിച്ചു തുടങ്ങും. ഒരു ആഴ്‌ചയിൽ 50 ലക്ഷംഫോണുകൾ നിർമിക്കാനാണ് പദ്ധതി.

Add Comment

Required fields are marked *. Your email address will not be published.