എങ്ങനെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് സുരക്ഷിതമാക്കാം?

ഇപ്പോള്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാറുണ്ട്. അതായത് എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു എന്നു വേണമെങ്കില്‍ പറയാം

നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും ഓണ്‍ലൈന്‍ ഇടപാടുകള്‍. ബാങ്കിങ്ങ് ഇന്റര്‍നെറ്റ് വഴിയാകുമ്പോള്‍ അതിലെ തട്ടിപ്പും വളരെ കൂടുതലാണ്. ഓണ്‍ലൈന്‍ വഴി പണമിടപാടു നടത്തുമ്പോള്‍ നമ്മള്‍ ഈ പറയുന്ന കാര്യങ്ങള്‍ വളരെ ഏറെ ശ്രദ്ധിക്കുക..

പബ്ലിക് വൈ-ഫൈ, ഇന്റര്‍നെറ്റ് ഉപയോഗിക്കരുത് പബ്ലിക്ക് വൈ-ഫൈ ഇന്റര്‍നെറ്റ് കഫേ മുതലായ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. നമ്മുടെ പാസ്‌വേഡുകള്‍ സേവ് ചെയ്തു വയ്ക്കാന്‍ വേണ്ടി കീലോഗറുകള്‍ കഫേകളില്‍ ഉണ്ടാകും. അതു വഴി നിങ്ങളുടെ പാസ്‌വേഡ് മറ്റുളളവര്‍ക്ക് അറിയാം. എന്നാല്‍ അത്ര അത്യാവശ്യം ആണെങ്കില്‍ കമ്പ്യൂട്ടറില്‍ ഒരു VPN ഉും വെര്‍ച്ച്വല്‍ കീബോര്‍ഡും ഉപയോഗിക്കുക.

വളരെ ബുദ്ധിമുട്ടുളള പാസ്‌വേഡുകള്‍ ഉപയോഗിക്കുക ഓണ്‍ലൈന്‍ ബാങ്കിങ്ങിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ക്കായി ഉപയോഗിക്കരുത്. ഓണ്‍ലൈന്‍ പാസ്‌വേഡുകള്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകളായ (#, @, * ) എന്നിവ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുക.

സുരക്ഷിതമായ സൈറ്റുകള്‍ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്തുക പേയ്‌മെന്റ് നടത്തുന്ന നമ്മുടെ കാര്‍ഡിലെ എല്ലാ വിവരങ്ങളും എന്റര്‍ ചെയ്യുമ്പോള്‍ അത് സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക. അതിനാല്‍ https ഉളള സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക.

2FA ഇനേബിള്‍ ചെയ്തു വയ്ക്കുക പണം ട്രാന്‍സ്ഫര്‍ നടത്താന്‍ യുസര്‍നെയിമും പാസ്‌വേഡും പുറമേ മൊബൈലിലേക്ക് എസ്എംഎസ് ആയി വരുന്ന പാസ്‌വേഡ് കൂടെ ഉപയോഗിക്കുന്നതിനാണ് ടൂ ഫാക്ടര്‍ ഓതെന്റിക്കേഷന്‍ എന്നു പറയുന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടുകളില്‍ 2FA ഇനേബിള്‍ ചെയ്തു വയ്ക്കുക.

കമ്പ്യൂട്ടര്‍ അപ്-ടു-ഡേറ്റ് ആക്കി സുരക്ഷിതമാക്കുക ഈ കാലഘട്ടങ്ങളില്‍ കമ്പ്യൂട്ടറുകളില്‍ സുരക്ഷാ സോഫ്റ്റ്‌വയറുകള്‍ അത്യന്താപേക്ഷിതമാണ്. ചുരുങ്ങിയത് ഫയര്‍വാള്‍ ടോണ്‍ ഓണ്‍ ചെയ്യുകയും ആന്റിവൈറ്‌സ് സോഫ്റ്റ്‌വയര്‍ റണ്‍ ചെയ്യുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ്.

Add Comment

Required fields are marked *. Your email address will not be published.