വാട്‌സ്ആപ്പില്‍നിന്ന് ഇനി ലാന്‍ഡ്‌ഫോണിലേക്കും വിളിക്കാം

March 29, 2016

ഉപഭോക്താകാൽക്ക്‌ ഒരു സന്തോഷവാര്ത്ത. വാട്‌സ്ആപ്പ്‌ വൈബര് തുടങ്ങിയ ആപ്പുകളിൽ നിന്ന് നമ്പര്‍ ഡയല്‍ ചെയ്തു ലാന്‍ഡ് ഫോണിലേക്കും മൊബൈലിലേക്കും വിളിക്കാനുള്ള സംവിധാനം വരുന്നു. നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള കരാറിന് കേന്ദ്ര സര്ക്കാറിന്റെ മന്ത്രിതല സമിതിയാണ്‌ അനുമതി നല്കിയത്‌. ഡാറ്റാ നിരക്കുകള്‍ പ്രകാരം തുകയീടാക്കിയായിരിക്കും ഈ സംവിധാനം നിലവില്‍ വരുന്നത്. ഡാറ്റാ നിരക്കുകളാണ് അടിസ്ഥാനമെന്നതിനാല്‍ വളരെക്കുറച്ചു തുകയേ ഓരോ കോളിനും വരൂ. കോളിന്റെ ക്വളിറ്റി നിങ്ങളുടെ സര്വ്വീസ് പ്രോവൈഡറെ അനുസരിച്ചിരിക്കും

അതേസമയം ഈ സംവിധാനം നടപ്പാക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായിരിക്കും സംവിധാനം എന്നാണ് വിമര്‍ശകരുടെ നിലപാട്. ഇന്റര്‍നെറ്റ് കോളുകള്‍ നിരീക്ഷിക്കുന്നത് ശ്രമകരമായ കാര്യമാണെന്നാണ് ഇവരുടെ വാദം. ടെലികോം വകുപ്പിന്റെ പാനല്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഉടന്‍ തന്നെ സംവിധാനം നടപ്പാക്കാനുള്ള പ്രാരംഭ പ്രവൃത്തികള്‍ ആരംഭിക്കുo

ഫെയ്സ്ബുക്ക് ബ്ലാക്ക്ബെറിയെ വിട്ടുപിരിയുന്നു

March 24, 2016

ബ്ലാക്ക്ബെറി ഉപഭോക്താക്കൾക്ക്‌ വീണ്ടും ദുഃഖവാര്ത്ത. ഫെയ്സ്ബുക്കും ബ്ലാക്ക്ബെറിയെ വിട്ടുപിരിയുന്നു. ബ്ലാക്ക്ബെറി 10 ഈ സോഫ്റ്റ്വെയറുകള്ക്ക് ആവശ്യമായ മാറ്റങ്ങള് വരുത്താന് കമ്പനി തയ്യാറാകാതിരുന്നതോടെയാണ് ആപ്ലിക്കേഷനുകള് ബ്ലാക്ക്ബെറിക്ക് പിന്തുണ അവസാനിപ്പിക്കാന് തീരുമാനമെടുത്തത്.

2017 മുതല് സേവനങ്ങള് ലഭിക്കില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം നോക്കിയ,ബ്ലാക്ക്ബെറി 10 ഫോണുകളില് വാട്സ്ആപ്പ് ലഭിക്കില്ല എന്ന വാര്ത്ത ഉപഭോക്താക്കളെ നിരാശരാക്കിയതിന് പിന്നാലെയാണ് പുതിയ വാര്ത്ത എത്തുന്നത്

കാത്തിരുപ്പിനൊടുവിൽ നാല് ഇഞ്ച് സ്ക്രീനുമായി ഐഫോൺ എസ്ഇ പുറത്തിറങ്ങി ; Apple iphone SE

March 22, 2016

ഊഹാപോഹങ്ങൾക്കും കാത്തിരുപ്പിനുമൊടുവിൽ നാല് ഇഞ്ച് സ്ക്രീനുമായി ഐഫോൺ എസ്ഇ പുറത്തിറങ്ങി. കാലിഫോര്ണിയയിലെ കുപ്പര്റ്റീനോയില് ആപ്പിള് വൈസ് പ്രസിഡന്റ് ഗ്രേക് ജോസ്വെയ്ക്കാണ് ഐഫോണ് എസ്ഇ പുറത്തിറക്കിയത്. ഐഫോണ് 5 എസിന് സമാനമായ രൂപകല്പനയാണ് ഐഫോണ് എസ്ഇയുടേത്. എന്നാല് ഹാഡ് വെയര് കുറച്ചുകൂടി മെച്ച പെട്ടതാണ്‌. ഏപ്രില് പകുതിയൊടെ ഇന്ത്യന് വിപണിയ്ല് എത്തുമെന്നാണ് പ്രതീക്ഷ. 30,000 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫോണിന്‌ 39,000 രൂപ നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ബജറ്റ് ഐഫോണിന്റെ വരവിനായി കാത്തിരുന്ന ഇന്ത്യയിലെ ആപ്പിൾ അരാധകരെ നിരാശരാക്കുന്നതാണ് 4 ഇഞ്ച്‌ വലുപ്പമുള്ള ഐ ഫോൺ എസ്ഇയുടെ വില.

1136 x 640 പിക്സൽ റെസലൂഷൻ നൽകുന്ന 4 ഇഞ്ച് സ്ക്രീനുള്ള ഐഫോൺ എസ്ഇയുടെ ഡിസ്‌പ്ലേ. ഐഫോണുകളുടെ ഡിസ്പ്ലേ മിഴിവിന് കാരണമായ റെറ്റിന ഡിസ്പ്ലേ ഈ 4 ഇഞ്ച് ഫോണിലും മികച്ച ദൃശ്യ വിസ്മയമൊരുക്കുന്നു. 1.85 ജിഗാഹെട്സ് വേഗത നൽകുന്ന ഡ്യുവൽ കോർ എ 9 പ്രോസസറാണ് ഐഫോൺ എസ്ഇക്ക് കരുത്തേകുന്നത്. ഇതുവഴി മികച്ച ഗെയിമിങ്ങ് വേഗതയും ലഭിക്കും. ആപ്പുകൾ തുറക്കുമ്പോൾ ഫോണിനു ലാഗിങ്ങെ ഉണ്ടാവില്ല.

1 ജിബി റാം ശേഷിയുമായി എത്തുന്ന ഐഫോൺ എസ്ഇ 16 ജിബി, 64 ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയൻറുകളിൽ ലഭ്യമാണ്. 12 മെഗാപിക്സല് ഐ സൈറ്റ് ക്യാമറയാണ് ഐഫോണ് എസ്ഇയിലുമുള്ളത്. 1.2 മെഗാപിക്സല് വ്യക്തത നല്കുന്ന സെല്ഫി ക്യാമറയും ഇതിലുണ്ട്‌. സിനിമ നിലവാരത്തില് വീഡിയോ ചിത്രീകരിക്കാവുന്ന 4 കെ വീഡിയോ റെക്കോഡിംഗ് സംവിധാനവും പുതിയ ഐഫോണിൽ ലഭ്യമാണ്‌

ഐഫോണ് 5 എസിനേക്കാളും കൂടുതല് ബാറ്ററി ലൈഫും. ശബ്ദനിര്ദേശത്തിലൂടെ ഫോണിനെ പ്രവര്ത്തിപ്പിക്കാനാവുന്ന സിരി സംവിധാനാനവും. ടച്ച് ഐഡി ഫിംഗര് പ്രിന്റ് സ്കാനറുo ഫോണില് ഉണ്ട് ഉപഭോക്താക്കളുടെ ആരോഗ്യവും വ്യായമാവും നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ആപ്പിള് ആപ്ലികേഷനും ഫോണില് ലഭ്യമാകും. ബെയ്സല് ബോഡി ടെമ്പറേച്ചര്, സെറിബല് മ്യൂക്കസ് ക്വണ്ടിറ്റി, ഓവുലേഷന് ടെസ്റ്റ് ഫലങ്ങള് എന്നിവ ട്രാക്ക് ചെയ്യാം.ഐഒഎസ് 9.3 യിൽ പ്രവർത്തിക്കുന്ന ഫോൺ സ്പേസ് ഗ്രേ, സിൽവർ,ഗോൾഡ്, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

വാട്ട്‌സാപ്പിൽ ഇനി ബോള്‍ഡായും ഇറ്റാലിക്കായും സന്ദേശങ്ങള്‍ അയയ്ക്കാം

March 18, 2016

വാട്ട്സ്ആപ്പിലൂടെ ഒരു ഒരു മെസേജ്‌ അയച്ചുകൊടുക്കുമ്പോള് അയച്ച ടെക്സ്റ്റിലെ ഒരു ഭാഗം കൂടുതല് പ്രധാന്യമുള്ളതാണെങ്കിൽ
ഇനിമുതല്‍ ബോള്‍ഡ് ആയും ഇറ്റാലിക് ആയും ടെക്‌സറ്റുകള്‍ ടൈപ്പ് ചെയ്യാൻ വാട്ട്‌സാപ്പിൽ സാദിക്കും.

ഇതോടൊപ്പം ഡോക്യൂമെന്റ് ഷെയറിംഗിങ്ങില് പുതിയ ഫയലുകള് കൂടി അയക്കാനുള്ള സൗകര്യം പുതിയ പതിപ്പില് ലഭിക്കും.
പിഡിഎഫ്, വേര്‍ഡ്, പവര്‍പോയ്ന്റ് ഫയലുകള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യാനൊക്കും. കൂടാതെ ഏതു ഫോര്‍മാറ്റ് ആയാലും അയക്കുന്നതിനു മുമ്പ് ഫയല്‍ പിഡിഎഫ് ഫോര്‍മാറ്റ് ആയി കണ്‍വേര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും

Screen shot
ഓട്ടോമാറ്റിക് ലോക്കല്‍ ബാക്ക്അപ് നടന്നു കൊണ്ടിരിക്കുകയാണെങ്കില്‍ അത് എത്ര ശതമാനം ആയി എന്നും കാണിക്കും. വാട്ട്സ്ആപ്പിന്റെ പുതിയ പതിപ്പ് 2.12.535 മുതല് ഈ പ്രത്യേകത എനി ലഭിക്കും. ഇതിന്റെ എപികെ പതിപ്പ് ഇപ്പോള് ലഭ്യമാണ്.
Download new whatsapp

ആന്ഡ്രോയ്ഡ് ഉപയോക്താക്കള്ക്ക് ഭീഷണിയായി പുതിയ മാല്വെയര്

March 17, 2016

ആൻഡ്രോയിഡ്‌ ഫോണുകളെ കുഴപ്പത്തിലാക്കുന്ന പുതിയ മാല്വെയര് രംഗത്ത്‌. മൊബൈല് സെക്യൂരിറ്റി സ്ഥാപനമായ സ്കൈക്യൂര് ആണ് ഈ കണെ്ടത്തലിനു പിന്നില്. ആക്സസബിലിറ്റി ക്ലിക ക്ലിക്ക്ജാക്കിംഗ് എന്നാണ് ഈ മാല്വെയര് ഫാമിലിയുടെ പേര്. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളും, പാസ് വേര്ഡും പോലും ചോര്ത്താന് കഴിയുന്ന ഒരു മാല്വെയര് തന്നെയാണ് എന്നാണ് സൂചന.

ആന്ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേർഷനുകളായ ലോലിപോപ്പ്, മാര്ഷ്മെലോ,
എന്നി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ഈ വൈറസ്‌ ഒരു കാരണ വശാലും ബാധിക്കില്ലെന്നാണ്‌ റിപ്പോർട്ടുകൾ. ടെക്സ്റ്റ് ഫയലുകളായി എത്തുന്ന മാല്വെയര്
ആന്ഡ്രോയിഡ്‌ കിറ്റ്‌ക്യാറ്റിനു താഴെയുള്ള വേർഷനുകളെയാണ്‌ ബാദിക്കുന്നത്‌.

ഉപപദ്രവം ഒന്നും ഇല്ലന്ന് തോന്നിക്കുന്ന എന്തെങ്കിലും ഭയലുകളിൽ ( പരിചയമില്ലാത്ത സൈറ്റുകളിൽ നിന്നുള്ള ഡൗൺലോഡ്‌സ്‌ ) ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് മാല്വെയര് ഉപകരണങ്ങളില് കയറുന്നത്‌. ഫോണിന്റെ ഉടമയുടെ ഒരുവിധ സമ്മതവും കൂടാതെ ഇ-മെയില് ഫേസ്ബുക്ക്‌ വാട്ട്‌സാപ്പ്‌ ഉള്പ്പെടെയുള്ളവയിലേക്ക് കടന്നുകയറാന് ഈ മാല്വെയറിനു കഴിയും

വിശ്വാസമുള്ള തേഡ്പാര്ട്ടി ആപ്പ്, മ്യൂസിക്ക്‌, വീഡിയോ സ്റ്റോറുകള് മാത്രം ഉപയോഗിക്കുകയും, ആപ്പ് പെര്മിഷനുകള് വെരിഫൈ ചെയ്യുക എന്നിവയാണ് ഇക്കാര്യത്തില് പ്രത്യേകം ശ്രദ്ധിക്കാനുള്ളത്‌

MOBILE PHONES

MORE POST » »

Social Media

MORE POST » »